Spread the love

ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലാണ് നിലവില്‍ ഹൈക്കമാന്‍ഡെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

video
play-sharp-fill

സോണിയ ഗാന്ധിയുടെ നിലപാട് കൂടി തേടിയ ശേഷം മാത്രം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വി.ഡി.സതീശന്‍, സണ്ണി ജോസഫ്, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചതെന്നാണ് വിവരം. ഖാര്‍ഗെയും രാഹുലും ഇന്നു സോണിയയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലത്തെ നിര്‍ണായക ചര്‍ച്ചകളില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഘടകകക്ഷികളുമായും മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണ തൃപ്തിയാണ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുന്നണിയിലെ ഘടകകക്ഷികളുമായി വിശദമായ ആശയവിനിമയം നടത്തണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും പൂര്‍ണമായി അംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ നേതൃത്വത്തിന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിൽ എത്തരുതെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിലയിരുത്തി. ഇത്തരം നീക്കങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയും ചെയ്തു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നല്‍കിയിട്ടുണ്ട്.