ഒരു വർഷം തികയുമ്പോൾ  തലസ്ഥാനത്തെ ലുലു സന്ദർശിച്ചത് 2.20 കോടി ആളുകൾ; സൃഷ്ടിച്ചത് പതിനായിരത്തിലധികം തൊഴിലവസരങ്ങൾ; ആദ്യ വാർഷികത്തിലെ അത്യാകർഷക ഓഫറുകൾ നാളെ മുതൽ

ഒരു വർഷം തികയുമ്പോൾ തലസ്ഥാനത്തെ ലുലു സന്ദർശിച്ചത് 2.20 കോടി ആളുകൾ; സൃഷ്ടിച്ചത് പതിനായിരത്തിലധികം തൊഴിലവസരങ്ങൾ; ആദ്യ വാർഷികത്തിലെ അത്യാകർഷക ഓഫറുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചുരുങ്ങിയ സമയംകൊണ്ട് തലസ്ഥാനവാസികളുടെ ഷോപ്പിംഗിന് പുത്തൻ ഭാവം പകർന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ആക്കുളത്തെ ലുലു മാൾ ഒന്നാം പിറന്നാളിന്റെ നിറവിൽ. ആഘോഷങ്ങൾ നാളെ തുടങ്ങും. ഇതിന്റെ ഭാഗമായി നഗരത്തിൽ ബൈക്ക് റാലി നടക്കും. 31 വരെ മാളിൽ സുംബ നൈറ്റ്, സാന്റ ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 19ന് ലുലു റീട്ടെയിൽ അവാർഡുകൾ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീതനിശ നടക്കും.

ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നാളെ മുതൽ ജനുവരി 15 വരെ ഷോപ്പ് ആൻഡ് വിൻ ഉൾപ്പെടെ നിരവധി സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. മഹീന്ദ്ര എക്സ്.യു.വി 700 ആണ് ബമ്പർ സമ്മാനം. സ്‌കൂട്ടർ, സ്വർണനാണയങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. മിഡ്‌നൈറ്റ് ഷോപ്പിംഗ് (പുലർച്ചെ 2 വരെ) പ്രോത്സാഹിപ്പിക്കുന്നതിനായി നാളെ മുതൽ ഞായറാഴ്ച വരെ ഉപഭോക്കാക്കൾക്ക് 50 ശതമാനം ഇളവുകൾ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.20 കോടി പേർ
ഒരു വർഷത്തിനിടെ 2.20 കോടി ഉപഭോക്താക്കളാണ് മാൾ സന്ദർശിച്ചത്. ഇതിനുപുറമെ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളും എത്തി. ആകെ 20 ലക്ഷം വാഹനങ്ങൾ മാളിൽ പ്രവേശിച്ചു. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം 170 സ്റ്റോറുകൾ തുറന്നു. പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും മാളിൽ തൊഴിലവസരം ലഭിച്ചു.