ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു ; യുവതിയും സുഹൃത്തും അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ ആണ് തീയിട്ടത്. രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.
Third Eye News Live
0