Spread the love

മുംബയ്: പ്രശസ്ത സിനിമ – സീരിയല്‍ നടി സഞ്ജിത ഉഗാലയെ (22) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് നടിയെ മുംബയ് നളസോപാരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സംഭവദിവസം വൈകുന്നേരം ഏഴിനും ഏഴരയ്ക്കും ഇടയിലാണ് മരണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കിടപ്പുമുറിയില്‍ സാരിയുപയോഗിച്ച്‌ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുങ്കുംഭാഗ്യയെന്ന സീരിയലിലൂടെയാണ് സഞ്ജിത പ്രശസ്തയായത്. സജൻ ഘർ, ദില്‍വാലി ദുല്‍ഹ ലേ ജായേഗി, വാഗ്ളെ കി ദുനിയ എന്നീ സീരിയലുകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

വിക്കില്‍ കൗശല്‍ നായകനായ ഛാവ എന്ന സിനിമയിലെ വേഷവും കയ്യടി നേടിയിരുന്നു. സൈലൻസ് 2: ദി നൈറ്റ് ഔള്‍ ബാർ ഷൂട്ടൗട്ട് എന്ന ചിത്രത്തിലും അഭിനയിച്ചു.

നടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.