video
play-sharp-fill
പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെന്ത് ചെയ്യാനാ…! കാമുകിയെ ‘ഇംപ്രസ് ’ ചെയ്യാൻ 19കാരൻ അടിച്ചുമാറ്റിയത് 13 ബൈക്കുകൾ ; അതും ലക്ഷങ്ങൾ വിലയുള്ളത്  ; ഒടുവിൽ ‘കള്ളൻ കാമുകനെ’ പോലീസ് പൊക്കി

പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെന്ത് ചെയ്യാനാ…! കാമുകിയെ ‘ഇംപ്രസ് ’ ചെയ്യാൻ 19കാരൻ അടിച്ചുമാറ്റിയത് 13 ബൈക്കുകൾ ; അതും ലക്ഷങ്ങൾ വിലയുള്ളത് ; ഒടുവിൽ ‘കള്ളൻ കാമുകനെ’ പോലീസ് പൊക്കി

സ്വന്തം ലേഖകൻ

മഹാരാഷ്ട്ര‌‌ : പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ മനുഷ്യന് കണ്ണുകാണില്ലെന്നു പറയുന്നത് ചുമ്മാതല്ല. സംഭവം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി ശുഭം ഭാസ്കർ പവാർ.

തന്റെ കാമുകിക്ക് മുമ്പിൽ ഒന്ന് ഷൈൻ ചെയ്യാൻ ഈ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകളാണ്.അതും ചെറിയ വിലയുടെ ബൈക്കൊന്നുമല്ല ലക്ഷങ്ങളുടെ ബൈക്കാണ് ഇയാൾ അടിച്ചുമാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ കാമുകിയെ ‘ഇംപ്രസ് ’ ചെയ്യാൻ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച വിരുതൻ ഒടുവിൽ പോലീസ് പിടിയിലുമായി.

തിങ്കളാഴ്ചയാണ് യുവാവ് പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags :