Spread the love

ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനത്തിലേക്ക് മലയാളിയുടെ അഭിമാന മുന്നേറ്റം. സൗത്ത് കേംബ്രിഡ്ജ്ഷെയർ ഡിസ്ട്രിക്റ്റ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യൻ വിജയിച്ചു. ഹിസ്റ്റൺ ആൻഡ് ഇംപിംഗ്ടൺ വാർഡിൽ നിന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായാണ് ജിയോ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.

video
play-sharp-fill

കാലടി ശ്രീ ശങ്കര കോളേജിൽ പഠനം പൂർത്തിയാക്കിയ ജിയോ, ഗുൽബർഗയിൽ നിന്ന് നിയമബിരുദം നേടി 2002-ലാണ് യുകെയിലെ കേംബ്രിഡ്ജിലേക്ക് എത്തിയത്. നിലവിൽ ആരോഗ്യ മേഖലയിലും യുകെ പ്രിസൺ സർവീസിലും പ്രവർത്തിക്കുന്ന അദ്ദേഹം സജീവ സാമൂഹ്യപ്രവർത്തകനുമാണ്.

നഴ്സുമാരുടെ എൻ.എം.സി രജിസ്ട്രേഷൻ വിഷയത്തിൽ ജിയോ നടത്തിയ ക്യാമ്പയിനിൽ 42,000-ത്തിലധികം ആളുകൾ പങ്കാളികളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ സൗജന്യ ഇംഗ്ലീഷ് ക്ലാസുകളും അദ്ദേഹം നടത്തുന്നുണ്ട്. ഫേസ്ബുക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group