Saturday, April 25, 2026

ലോക പ്രമേഹ ദിനമായ നാളെ ലയൺസ് ക്ലബ് ഇന്റർനാഷണൽ സിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സൗജന്യമെഡിക്കൽ പരിശോധന, നടത്തം എന്നിവ സംഘടിപ്പിക്കും.

Spread the love

കോട്ടയം: ലോക പ്രമേഹ ദിനമായ നവംബർ 14 -ലയൺസ് ക്ലബ് ഇന്റർനാഷണൽ സിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സൗജന്യമെഡിക്കൽ പരിശോധന സംഘടിപ്പിക്കും.

video
play-sharp-fill

രാവിലെ 8 – ന് ഗാന്ധി സ്ക്വയറിൽ നിന്ന് എസ്.എച്ച് മെഡിക്കൽ സെന്ററിലേക്ക് നടത്തം. ഡിവൈഎസ് പി അരുൺ കെ.എസ് ഫ്ലാഗ് ഓഫ് ചെയ്യും.

9.30 ന് എസ്.എച്ച് മെഡിക്കൽ സെന്ററിൽ ചേരുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ. ജീനാ റോസ് അധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ വിന്നി ഫിലിപ്പ് മുഖ്യതിഥി ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയൺസ് ക്ലബ്, എസ്എച്ച് മെഡിക്കൽ സെന്റർ. തിരുഹൃദയ നഴ്സിംഗ് കോളജ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ.