Saturday, April 25, 2026

മഹാ​ത്മ ഗാ​ന്ധി കോ​ട്ട​യത്തു വ​ന്ന​തി​ന്‍റെ നൂ​റാം വ​ർ​ഷികാഘോഷം സിഡ്നി മോ​ണ്ടി​സോറി സ്കൂ​ൾ​സ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ നടത്തുന്നു: ബാ​പ്പു​ജി ജീവജ്വാല നാളെ: 15 – ന് ഗാന്ധി ശിശു സ്മൃതി യാത്ര .

Spread the love

കോട്ടയം: മ​ഹാ​ത്മ ഗാ​ന്ധി കോ​ട്ട​യത്തു വ​ന്ന​തി​ന്‍റെ നൂ​റാം വ​ർ​ഷികാഘോഷത്തിന്റെ ഭാഗമായി സിഡ്നി മോ​ണ്ടി​സോറി സ്കൂ​ൾ​സ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. 2025 ന​വം​ബ​ർ 14ന് ​രാ​വി​ലെ 9ന് ​ഗാ​ന്ധി​ന​ഗ​റി​ലു​ള്ള സി​ഡ്നി മോ​ണ്ടി​സ്സോ​റി സ്കൂ​ൾ​സ് കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ ചാ​ച്ചാ​ജി – ബാ​പ്പു​ജി ജീ​വ​ജ്വാ​ല, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വറു​ഗീ​സ് പു​ന്നൂ​സ് തെ​ളി​ക്കും. സംസ്ഥാ​ന ബാ​സ്‌​ക​റ്റ്ബോ​ൾ താ​രം മി​ല​ൻ ജോ​സ് പോ​ൾ ശി​ശു​ദി​ന​പ്ര​തി​ജ്ഞ ചൊ​ല്ലും.

video
play-sharp-fill

15ന് 2 ​മ​ണി​ക്ക് ഗാ​ന്ധി വേ​ഷ​മ​ണി​ഞ്ഞ 100 കു​ട്ടി ഗാ​ന്ധി​ജി​മാ​രു​ടെ ഗാ​ന്ധി ശിശു സ്മൃ​തി യാ​ത്ര കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ൻ​ന്‍റ് ഡോ.​ജ​യ​പ്ര​കാ​ശ് കെ.​പി യാ​ത്ര​ക്കാ​യി ദീ​പ​ശി​ഖ തെ​ളി​യി​ക്കും തു​ട​ർ​ന്ന് മ​ഹാ​ത്മ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈസ് ചാൻസലർ ഇൻ ചാർജ് .ഡോ.ജ​യ​ച​ന്ദ്ര​ൻ. ​ഫ്ലാ​ഗ് ഓഫ് ചെ​യ്യും.

തു​ട​ർ​ന്ന് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മൂ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ളി​ൽ കു​ട്ടി ഗാ​ന്ധി​ക​ളും ചാ​ച്ചാ​ജി. ബാപ്പുജി ജീ​വ​ജ്വാ​ല​യും ഗാ​ന്ധി​ജി​യു​ടെ ഛായാ ​ചി​ത്ര​വും വ​ഹി​ച്ചു​ള്ള പ്രത്യേ​ക വാ​ഹ​ന​വും, വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ, സാം​സ്ക്കാ​രി​ക – സാ​മൂ​ഹ്യ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യും സ്മൃ​തി യാ​ത്ര ഗാ​ന്ധി സ്ക്വ​യ​റി​ലേ​ക്ക് നീ​ങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാ​ന്ധി​ജി എ​ത്തി​യ കു​മാ​ര​ന​ല്ലൂ​ർ ദേവീ​ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി റീ​ജ​ന​ൽ ഓ​ഫീ​സും ഗാ​ന്ധി സ്മാ​ര​ക നി​ധി​യും കു​മാ​ര​ന​ല്ലൂ​രി​ൽ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം നൽ​കും. ഗാ​ന്ധി​ജി താ​മ​സി​ച്ച എം.​ടി സെ​മി​നാ​രി സ്കൂ​ൾ കാ​മ്പ​സ്സി​ൽ കു​ട്ടി​ക​ൾ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ക്കും.

. മൂ​ന്ന് മ​ണി​ക്ക് ഗാ​ന്ധി സ്ക്വ​യ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന സ്മൃ​തി യാ​ത്ര ഗാ​ന്ധി പ്രതി​മ​ക്ക് മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന നടത്തും.

തു​ട​ർ​ന്ന് ല​ഹ​രി​ക്കെ​തി​രെ സ്കൂളിന്റെ മൂ​ന്നാം ഘ​ട്ട​മാ​യു​ള്ള കൈ​യൊ​പ്പു ചാ​ർ​ത്ത​ൽ വ​ലി​യ ക്യാ​ൻ​വാ​സി​ൽ കു​ട്ടി ഗാ​ന്ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അരങ്ങേ​റും. തു​ട​ർ​ന്ന് ല​ഹ​രി​ക്കെ​തി​രെ പ്ര​തി​ജ്ഞ പ്ര​ഖ്യാ​പ​നം ന​ട​ക്കും. വട്ട​മേ​ശ പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ. അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ല​ഹ​രി വി​രു​ദ്ധ പ്രൊ​ജ​ക്ടി​ന്‍റെ മൂ​ന്നാം​ഘ​ട്ടം കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ ഐ.​എ.​എ​സ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​രും.