ലോക് ഡൗൺ മൊട്ടത്തലയന്മാരുടേത് കൂടിയാണ്….! മുടി വെട്ടിയൊതുക്കാൻ കഴിയാതെ തല മൊട്ടയടിക്കുന്നതിന് അവർ പറയുന്ന കാര്യങ്ങൾ ഇതൊക്കെ

ലോക് ഡൗൺ മൊട്ടത്തലയന്മാരുടേത് കൂടിയാണ്….! മുടി വെട്ടിയൊതുക്കാൻ കഴിയാതെ തല മൊട്ടയടിക്കുന്നതിന് അവർ പറയുന്ന കാര്യങ്ങൾ ഇതൊക്കെ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പത്ത് ദിവസം തികച്ച് കിട്ടിയാൽ തല വെട്ടിയൊതുക്കുന്നവരാണ് മലയാളികളിൽ കൂടുതലും. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൊട്ടയടിക്കുന്നവരുടെ എണ്ണം പെരുകി

ആഴ്ചയിലൊരിക്കൽ മുടി വെട്ടിയൊതുക്കുന്നവർ ലോക്ക് ഡൗൺ കാലത്ത് ബാർബർഷോപ്പും ബ്യൂട്ടി പാർലറുകളുമില്ലാതെ വന്നതോടെ വിഷമിച്ചാണ് മൊട്ടയടിച്ചത്. ചൂട് കൂടുന്നെന്ന കാരണത്താൽ, നരച്ച മുടിയും താടിയും കറുപ്പിക്കാൻ പറ്റാതെ വന്നവരും ഇങ്ങനെ മൊട്ടയടിച്ചവരുടെ കൂട്ടത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങിനെ ഓരോ കാരണങ്ങളിൽ ലോക് ഡൗൺ കാലത്ത് മൊട്ടയടിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൃത്യ സമയങ്ങളിൽ മുടിവെട്ടാൻ കഴിയാത്തതിന്റെ അസ്വസ്ഥതകൾ മൊട്ടയടിച്ചപ്പോൾ മാറിയെന്നാണ് ഒരു പക്ഷം. അസ്വസ്ഥതകൾ മുൻ ശുണ്ഠിക്കും കുടുംബ വഴക്കിനും കാരണമാകുന്നുണ്ടെന്നും ഇവരിൽ ചിലർ പറയുന്നു.

ലോക് ഡൗൺകാലത്ത് സ്വയം മുടി വടിച്ചിറക്കിയാണ് ചിലർ സാഹസം കാട്ടുന്നത്. എന്നാൽ കൂട്ടുകാരും വീട്ടുകാരും പരസ്പരം മൊട്ടയടിക്കുന്നുമുണ്ട്.

ഈ ലോക്ക് ഡൗൺകാലം ഒരുപാട് മൊട്ടകളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ആരും പുറത്തിറങ്ങാത്തതിനാൽ അധികമാരും കാണുന്നില്ല എന്ന് മാത്രം. ലോക്ക് ഡൗൺ നീട്ടിയാൽ മുടിവളരുമല്ലോ എന്നാണ് ചിലരുടെ ചിന്ത.

Tags :