Spread the love

കുമരകം: കോട്ടതോട്ടിലെ നീരൊഴുക്കിന് തടസമായി കോണത്താറ്റു പാലത്തിനടിയിൽ തോട്ടിൽ വളർന്നു പന്തലിച്ച വലിയ പുൽക്കെട്ടും പോളയും നീക്കം ചെയ്തു തുടങ്ങി. യന്ത്രം ഉപയോഗിച്ച് പുൽകെട്ട് പൊട്ടിച്ചാണ് നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്.

video
play-sharp-fill

കഴിവതും പുല്ല് സമീപത്തെ പുരയിടത്തിലേക്കാണ് നീക്കുന്നത്. കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെ പാലത്തിന്റെ കോൺട്രാക്ടറാണ് തോട് ജലഗതാഗതത്തിന് യോഗ്യമാക്കി തീർക്കുന്നത്.

തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുന്നതിനാൽ ചന്തതോട്ടിലും ജെട്ടി തോട്ടിലും നീരൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തോട്ടിലെ മാലിന്യങ്ങൾ ഒഴുകി കായലിലെത്തി കടലിൽ പോയി നശിക്കുമെന്നാണ് കണക്കുകൂട്ടൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോടു സഞ്ചാരയോഗ്യമാക്കുന്നതിനാൽ മത്സ്യ തൊഴിലാളികൾക്കുണ്ടായേക്കാവുന്ന താല്ക്കാലിക ബുദ്ധിമുട്ടുകളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി അഭ്യർത്ഥിച്ചു.