യുവാക്കളിൽ കരൾ രോഗങ്ങൾ കൂടുന്നതായി റിപ്പോർട്ട്; കരൾ സംബന്ധമായ രോഗങ്ങൾ മൂലം 23-35 വയസ് പ്രായമുള്ള യുവാക്കളിൽ മരണനിരക്ക് ഉയരുന്നു, കരുതലോടെ ജീവിക്കാം
പണ്ട് പ്രായമായവരിലാണ് രോഗങ്ങൾ കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ ശരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ യുവാക്കളാണ്. 23-35 വയസ് പ്രായമുള്ള യുവാക്കളിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം, ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ വിവിധ അവസ്ഥകൾ കരളിനെ തകരാറിലാക്കുന്നു. ഇത് യുവാക്കളിൽ ഉയർന്ന മരണനിരക്കിലേക്കും നയിക്കുന്നതായി വിദഗ്ധർ പറയുന്നു. നിലവിൽ, കരൾ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
മദ്യപാനം, പുകവലി, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, അമിതമായ സോഡിയം, വൈറൽ അണുബാധ, ചില മരുന്നുകളെ നിരന്തരമുള്ള ഉപയോഗം എന്നിവയാണ് കരളിനെ ദോഷകരമായി ബാധിക്കുന്ന വിവിധ ഘടകങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവ് തുടങ്ങിയ അവസ്ഥകൾ കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഫാറ്റി ലിവർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ തുടങ്ങിയ കരൾ രോഗങ്ങൾ യുവാക്കളിൽ ഗണ്യമായി വർദ്ധിക്കുന്നതായി ഗ്ലെനീഗിൾസ് ഹോസ്പിറ്റൽസ് പരേലിലെ സീനിയർ കൺസൾട്ടൻ്റ് ഹെപ്പറ്റോളജിസ്റ്റ് ഡോ. ഉദയ് സംഗ്ലോദ്കർ പറഞ്ഞു.
അനാരോഗ്യകരമായ ജീവിതശൈലികളും അമിതമായ മദ്യപാനവുമെല്ലാമാണ് കരൾ രോഗം പിടിപെടുന്നതിന് ഇടയാക്കുന്നത്. കരളിനെ തകരാറിലാക്കുകയും ടിഷ്യൂകളിൽ സ്ഥിരമായ പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണ് സിറോസിസ്.
സാധാരണ കരൾ അമിതമായി കൊഴുപ്പ് ശേഖരിക്കാൻ തുടങ്ങുന്നു. ഇത് കാലക്രമേണ കരൾ ടിഷ്യുവിൻ്റെ വീക്കത്തിനും പാടുകൾക്കും കാരണമാകുന്നു. കരൾ രോഗം നേരത്തെ തിരിച്ചറിയുന്നത് ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും.
യുവാക്കൾക്കിടയിൽ കരൾ രോഗം വർദ്ധിക്കുന്നത് മദ്യപാനം മൂലമാണ്. ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകൾ ക്ഷണിച്ചു വരുത്തുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും കൂടുതലുള്ള മോശം ഭക്ഷണവുമാണ് കരൾ രോഗം പിടിപെടുന്നതിന് ഇടയാക്കുന്നതെന്ന് അപ്പോളോ സ്പെക്ട്ര മുംബൈയിലെ ജനറലും എച്ച്പിബി സർജനുമായ ഡോ. പ്രകാശ് കുരാനെ പറഞ്ഞു.