play-sharp-fill
വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ് ; പദ്ധതി പൊളിച്ച് എക്സൈസ് ; റെയ്ഡിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു ; റെയ്‌ഡിൽ മൂന്നുപേർ അറസ്റ്റിൽ

വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ് ; പദ്ധതി പൊളിച്ച് എക്സൈസ് ; റെയ്ഡിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു ; റെയ്‌ഡിൽ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ 

കോട്ടയം: വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്. രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായ വാറ്റ് നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ പാറത്തടത്തിൽ വീട്ടിൽ  ഉണ്ണി എന്ന് വിളിക്കുന്ന ഹരിപ്രസാദ് (48)ന്റെ വീടാണ് വാറ്റ് കേന്ദ്രമാക്കി മാറ്റിയത്.

വിനീത് ബിജു (26), വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ ഉദയനാപുരം കരയിൽ വെട്ടുവഴിയിൽ വീട്ടിൽ  കണ്ണൻ വി.എം. (32), കോട്ടയം താലൂക്കിൻ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ തെള്ളകം ദേശത്ത് മാമ്പറമ്പിൽ വീട്ടിൽ  അമൽ എം. എസ് എന്നിവരെ പൊലീസ്  അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഇ ഇ ആൻഡ് എ എൻ എസ് എസ്  ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ ബിനോദ് കെ ആർ , അനു വി. ഗോപിനാഥ്, കോട്ടയം ഇ ഐ ആൻഡ് ഐ ബി  പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് കെ നന്തികാട്ട്, എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി എന്നിവർ ചേർന്ന് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്.

വീട്ടിൽ നടത്തിയ റെയ്ഡിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ സഹിതം പിടിച്ചെടുത്തു. പരിശോധനയ്ക്ക് എത്തിയ പാർട്ടിയ്ക്ക് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി മുള്ളുവേലി താണ്ടി വീട്ടിൽ കയറി.

തുടർന്ന് ചാരായ വാറ്റിന് നേതൃത്വം കൊടുത്ത ഹരിപ്രസാദ് പ്രിവൻ്റീവ് ഓഫീസർ അനു വി.ഗോപിനാഥിനെ തള്ളി വീഴ്ത്തി ഓടി രക്ഷപ്പെട്ടു. വീട്ടുടമയുമായുള്ള മൽപിടുത്തത്തിലും ഓടി രക്ഷപെട്ട വീട്ടുടമയെ പിൻതുടർന്നതിനിടയിലും സാരമായി പരുക്കേറ്റ പ്രിവൻ്റീവ് ഓഫീസർ അനു വി.ഗോപിനാഥ് ഓഫീസിലെത്തിയ ശേഷം വൈദ്യസഹായം തേടി.

കണ്ടെടുത്ത തൊണ്ടിമുതലുകളും രേഖകളും അറസ്റ്റ് ചെയ്ത പ്രതികളെയും കേസ്സിന്റെ  തുടർ നടപടികൾക്കായി ഏറ്റുമാനൂർ റേഞ്ച് ഓഫീസിലേക്ക് കൈമാറി.