Spread the love

കോട്ടയം : ഇറച്ചിക്കോഴി വിലയിൽ വർദ്ധന. 130 രൂപയിൽ നിന്ന് 177 ലേക്കാണ് കുതിച്ചുചാട്ടം.

video
play-sharp-fill

നഗരംവിടുമ്പോഴേയ്ക്കും ഇത് 180 – 190 രൂപ വരെയാകും. കഴിഞ്ഞ ക്രിസ്മസിന് 165 രൂപയായിരുന്നു വില.

ക്രിസ്മസ്, പുതുവത്സര വേളയിലും, ഈസ്റ്ററിനുമാണ് വില്പന കൂടുതൽ. ആഘോഷ വേളകളിൽ 40 ശതമാനം വരെ വില്പന ഉയരാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിയുടെ ദൗർലഭ്യം പറഞ്ഞാണ് ദിനംപ്രതി വില ഉയർത്തുന്നത്.

ഒന്നോ രണ്ടോ ദിവസം വില്പനയിൽ ഇടിവുണ്ടായാലും വില കുറയും. കോഴിക്കുഞ്ഞിന് ഇപ്പോൾ 42 രൂപയാണ് വില.

നേരത്തെ 30- 32 ആയിരുന്നു. കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ഇവയ്ക്കുള്ള തീറ്റയ്ക്കും തീപിടിച്ച വിലയാണ്.

ആദ്യകാലങ്ങളിൽ നൽകുന്ന സ്റ്രാർട്ടറിന് ഒരു ചാക്കിന് 2000- 2200 രൂപയാണ് വില. നേരത്തെ 1500 രൂപയാണുണ്ടായിരുന്നത്.

തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ഇറച്ചിക്കോഴികൾ എത്തിക്കുന്നത്.

ഇത്തവണത്തെ ഉയർന്ന ചൂടുകാരണം കോഴിക്കുഞ്ഞുങ്ങളും വ്യാപകമായി ചത്തു. ഇതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വില്പനക്കാർ പറയുന്നു.

ഏപ്രിൽ മാസത്തിൽ കോഴിയിറച്ചി വില കുറഞ്ഞിരുന്നു. ഇതോടെ കോഴികുഞ്ഞുങ്ങളെ വളർത്താനോ വാങ്ങാനോ കച്ചവടക്കാർ മടിച്ചു. അതിനാൽ ഇപ്പോൾ ആവശ്യത്തിന് കോഴിയിറച്ചി കിട്ടാനില്ലാതായി