video
play-sharp-fill

ഇടതു പോരാളികൾക്ക് ആവേശം പകരാൻ ജോസ് കെ.മാണിയിറങ്ങി: കോട്ടയത്തും ചങ്ങനാശേരിയിലും ആവേശജ്വാല പകർന്ന് ജോസ് കെ.മാണിയുടെ പടയോട്ടം

ഇടതു പോരാളികൾക്ക് ആവേശം പകരാൻ ജോസ് കെ.മാണിയിറങ്ങി: കോട്ടയത്തും ചങ്ങനാശേരിയിലും ആവേശജ്വാല പകർന്ന് ജോസ് കെ.മാണിയുടെ പടയോട്ടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഇടതു പോരാളികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം പകർന്നു കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയിറങ്ങി. കോട്ടയത്തും ചങ്ങനാശേരിയിലുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി ജോസ് കെ.മാണി പ്രചാരണത്തിനിറങ്ങിയത്. പാലാ നിയോജക മണ്ഡലത്തിലെ തിരക്കുകൾക്ക് അവധി നൽകിയാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനം ജോസ് കെ.മാണി കോട്ടയം നിയോജക മണ്ഡലത്തിൽ എത്തിയത്.

ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിങ്ങവനത്ത് നടത്തിയ പൊതുയോഗത്തിലാണ് ജോസ് കെ.മാണി പങ്കെടുത്തത്. മാവിളങ്ങിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ആവേശത്തോടെയാണ് ജോസ് കെ.മാണിയെ സ്വീകരിച്ചത്. തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ സ്ഥാനാർത്ഥി കെ.അനിൽകുമാറിനൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ചങ്ങനാശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ജോസ് കെ.മാണി പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി ചങ്ങനാശേരിയിൽ നടന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.