play-sharp-fill
എം.എൽ.എയാകാതെ തന്നെ നാടിന് ഏറെ സേവനം ചെയ്ത അനിൽകുമാർ നാടിന്റെ നായകൻ: ജോസ് കെ.മാണി

എം.എൽ.എയാകാതെ തന്നെ നാടിന് ഏറെ സേവനം ചെയ്ത അനിൽകുമാർ നാടിന്റെ നായകൻ: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം: എം.എൽ.എയാകും മുൻപു തന്നെ നാടിനും നാട്ടുകാർക്കും ഏറെ സേവനം ചെയ്ത കെ.അനിൽകുമാർ നാടിന്റെ നായകനാണെന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കോട്ടയം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചിങ്ങവനത്തു ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു ജില്ലയിലെ വിവിധ മേഖലകളുടെ മുഖഛായ തന്നെ അദ്ദേഹം മാറ്റി മറിച്ചു. കടുത്ത പ്രളയത്തിൽ പോലും വെള്ളത്തിൽ മുങ്ങാതെ കോട്ടയത്തെ കാത്തത് അനിൽകുമാറിന്റെ കരുതലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടും വേനലിലും സാധാരണക്കാരുടെ വീടുകളിൽ വെള്ളം എത്തിക്കുന്ന നീരുറവകളാക്കി കോട്ടയത്തെ നദികളെ മാറ്റിയതും ഇതേ അനിൽകുമാർ തന്നെയാണ്. ഈ സാഹചര്യത്തിൽ അനിൽകുമാറിന് ജനപ്രതിനിധിയായാൽ ഇതിലുമേറെ ചെയ്യാൻ സാധിക്കുമെന്നും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.