play-sharp-fill
പഴം വാങ്ങാനും, ലോക്ക് ഡൗൺ ലംഘിച്ചതിനും നടുറോഡിൽ ഏത്തമിടുവിച്ച പൊലീസ് ഏമാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമല്ലോ..! തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നടുറോഡ് ബ്ലോക്കാക്കി തടിച്ചു കൂടിയ നാട്ടുകാരെ കണ്ട് സോഷ്യൽ മീഡിയയുടെ ചോദ്യമിങ്ങനെ

പഴം വാങ്ങാനും, ലോക്ക് ഡൗൺ ലംഘിച്ചതിനും നടുറോഡിൽ ഏത്തമിടുവിച്ച പൊലീസ് ഏമാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമല്ലോ..! തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് നടുറോഡ് ബ്ലോക്കാക്കി തടിച്ചു കൂടിയ നാട്ടുകാരെ കണ്ട് സോഷ്യൽ മീഡിയയുടെ ചോദ്യമിങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരഞ്ഞെടുപ്പ് കഴിയും വരെ തല്ക്കാലം കേരളത്തിൽ കൊറോണയ്ക്കു റെസ്റ്റ്..! മാസ്‌കും വച്ച് അടിച്ചുപൊളിച്ച് ആഘോഷമാക്കിയ കൊറോണക്കാലത്തെ തിരഞ്ഞെടുപ്പ് കണ്ട് അന്തം വിട്ട് വീട്ടിൽ ചിലർ ഇരുപ്പുണ്ട്. കൊറോണ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നിന്നും പഴം വാങ്ങാനും, ഇഞ്ചിവാങ്ങാനും റോഡിലിറങ്ങി പൊലീസിന്റെ തല്ലും തലോടലും വാങ്ങി നടുറോഡിൽ ഏത്തമിടേണ്ടി വന്ന ചിലർ.

നാട്ടുകാരെ നിരത്തി നിർത്തി പിന്നിൽ ലാത്തിക്കടിക്കുകയും, ഏത്തമിടീക്കുകയും ചെയ്ത പൊലീസുകാർ ഇന്ന് എവിടെയെന്നു ചോദിക്കുകയാണ് സോഷ്യൽ മീഡിയ. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദ്ദേശം മറികടന്നാണ് സംസ്ഥാനത്ത് പലയിടത്തും പ്രചാരണം സമാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിൻറെ സമാപനം തെരുവിൽ ആഘോഷിച്ചതിനെ പരിഹസിക്കുകയാണ് സംവിധായകൻ ഡോ. ബിജു. റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെയുള്ള ആഘോഷമാണ് നടന്നതെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സമയം വൈകീട്ട് ഏഴ് വരെയാക്കിയപ്പോൾ ആഘോഷിക്കാൻ മണിക്കൂർ കൂടി എക്‌സ്ട്രാ കിട്ടി.

റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതുനിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേയെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊറോണയുടെ കൊട്ടിപ്പൂരം….

റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പോലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ….

കാറിൽ ചെറിയ കൂളിംഗ് എഫക്ട് ഗ്‌ളാസ്സുകൾ ഒട്ടിച്ചതിനും ബൈക്കിലും കാറിലും ഒക്കെ എംബ്ലങ്ങൾ പതിച്ചതിനും റോഡിൽ തടഞ്ഞു നിർത്തി ഫൈൻ ഈടാക്കിയ മോട്ടോർ വാഹന വകുപ്പും പോലീസും ഒക്കെ ഇപ്പോഴും ഈ നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ . രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മൊത്തമായി പുതപ്പിച്ച വാഹനങ്ങൾ കണ്ടപ്പോൾ അവരെ ഒക്കെ വെറുതെ ഓർത്തു പോയി…നിയമം അല്ലെങ്കിലും സാധാരണക്കാരന് മാത്രം ആണല്ലോ ബാധകം..

കൊട്ടിക്കലാശം ഇല്ലാത്തത് കൊണ്ട് പ്രചാരണ സമയം 6 മണി എന്നത് 7 മണി വരെ ആക്കി എന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ….ഫലമോ റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെ ആഘോഷിക്കാൻ ഒരു മണിക്കൂർ കൂടി എക്‌സ്ട്രാ കിട്ടി. ..

അപ്പോൾ ശരി…..

ഗോ കൊറോണ ഗോ……

ഇനി ത്രിശൂർ പൂരത്തിനു കാണാം.