ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താം ; മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താം ; മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താം. ബില്ലിന് അനുമതിയുമായി പാര്‍ലമെന്റ്. പീഡനക്കേസിലെ ഇരകള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ച്ചയായിരുന്നു.

ഇതാണ് 24 ആഴ്ചയായി ഉയര്‍ത്തിയത്. 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലാണ് ഒരുവര്‍ഷത്തിന് ശേഷം രാജ്യസഭ പാസാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിന് ഇരയാകുന്നവര്‍, നിര്‍ബന്ധ വേശ്യാവൃത്തി നടത്തേണ്ടി വരുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഭ്രൂണത്തിന് 24 ആഴ്ച പ്രായമായാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ശബ്ദ വോട്ടിനിട്ട് തള്ളുകയായിരുന്നു. ആഗോള തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമായി പഠിച്ച ശേഷമാണ് നിയമ ഭേദഗതി തയാറാക്കിയിരിക്കുന്നതെന്നും മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ മറുപടിയില്‍ വ്യക്തമാക്കി.