play-sharp-fill
ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും; മോശം കാലാവസ്ഥയിൽ യാത്രമാറ്റിവെക്കണമെന്ന് അധികൃതരുടെ നിർദേശം; രാഹുൽ ​ഗാന്ധി-പ്രിയങ്ക വയനാട് സന്ദർശനം മാറ്റിവെച്ചു

ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും; മോശം കാലാവസ്ഥയിൽ യാത്രമാറ്റിവെക്കണമെന്ന് അധികൃതരുടെ നിർദേശം; രാഹുൽ ​ഗാന്ധി-പ്രിയങ്ക വയനാട് സന്ദർശനം മാറ്റിവെച്ചു

ന്യൂഡൽഹി: ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുൽ ​ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും ട്വീറ്റിൽ വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്രയും വേഗം ഞങ്ങൾ അവിടെയെത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ട്.

ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ അപ്പോൾ തന്നെ വയനാട്ടിലെത്തുമെന്നും വ്യക്തമാക്കി.