play-sharp-fill
വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല മോഷ്ടിക്കാൻ ശ്രമം ; അയൽവാസിയായ യുവതി പിടിയിൽ, ആളെ തിരിച്ചറിഞ്ഞത് മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതോടെ

വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല മോഷ്ടിക്കാൻ ശ്രമം ; അയൽവാസിയായ യുവതി പിടിയിൽ, ആളെ തിരിച്ചറിഞ്ഞത് മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതോടെ

കയ്പമംഗലം: തൃശ്ശൂർ കയ്പമംഗലത്ത് വീട്ടുമുറ്റത്തെ അലക്കുകല്ലില്‍ വസ്ത്രങ്ങള്‍ കഴുകവേ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച്‌ മാല പൊട്ടിക്കാൻ ശ്രമം.

ചെന്ത്രാപ്പിന്നി ചാമക്കാല രാജീവ് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യഭാമയുടെ മൂന്നേമുക്കാല്‍ പവന്റെ മാലയാണ് പിന്നിലൂടെ പതുങ്ങിവന്ന യുവതി പൊട്ടിച്ചത്.

എന്നാല്‍, മുളകുപൊടി ലക്ഷ്യം മാറി നെറ്റിയില്‍ വീണതിനാല്‍ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ തലാശ്ശേരി സുബിത(മാളു-34)യെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കയ്പമംഗലം എസ്.ഐ. സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തത്.