
ഏറെ വർഷത്തെ ആഗ്രഹമായിരുന്നു പുതിയ വീട്, കല്ല്യാണത്തിന് ദിവസങ്ങൾ മാത്രം, സന്തോഷത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോൾ വിധി അവനേയും കൊണ്ടുപോയി, കണ്ണീരണിഞ്ഞ് പാമ്പാടി
കോട്ടയം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ ഞെട്ടി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. ആരേയും നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് സ്റ്റെഫിന്‍ ഏബ്രഹാമിന്റെ മരണം.
അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് സ്റ്റെഫിന്‍ അടുത്തമാസം നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്.
അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് സ്റ്റെഫിന്‍ നാട്ടില്‍ വരാനിരുന്നത്. നിലവില്‍ വാടകയ്ക്കാണ് സ്റ്റെഫിനും കുടുംബവും താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് വിധി അവനേയും കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റെഫിന്റെ വിവാഹം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. വിവാഹം ഉറപ്പിച്ച് കല്യാണത്തിന് നാളെണ്ണിക്കഴിയവെയാണ് സന്തോഷം നിറഞ്ഞുനിന്ന വീട്ടിലേക്ക് ദുരന്തവാര്‍ത്ത എത്തിയത്.
ആറുമാസം മുമ്പാണ് സ്റ്റെഫിന്‍ നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം രാത്രി വരെ സ്റ്റെഫിന്‍ അമ്മയെ വിളിച്ചിരുന്നു. ഇരുമാരിയേല്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിന്‍. കുവൈത്തില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
സഹോദരന്‍ ഫെബിനും ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസം. പാമ്പാടി വിശ്വഭാരതി കോളേജിനു സമീപത്താണ് സ്റ്റെഫിന്റെ കുടുംബം താമസിക്കുന്നത്. കെവിന്‍ മറ്റൊരു സഹോദരനാണ്.