play-sharp-fill
പൊലീസുകാരന്റെ ജീവനെടുത്തത് കാക്കിക്കുള്ളിലെ ക്രൂരന്മാരോ ? ചിട്ടി തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥർ സുധീഷിനെ സമ്മര്‍ദ്ദത്തിലാക്കിയതായി സൂചന; സുധീഷിന്റെ മൊബൈലും ആത്മഹത്യാ കുറിപ്പും നശിപ്പിച്ചെന്ന് സംശയം; പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത…

പൊലീസുകാരന്റെ ജീവനെടുത്തത് കാക്കിക്കുള്ളിലെ ക്രൂരന്മാരോ ? ചിട്ടി തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥർ സുധീഷിനെ സമ്മര്‍ദ്ദത്തിലാക്കിയതായി സൂചന; സുധീഷിന്റെ മൊബൈലും ആത്മഹത്യാ കുറിപ്പും നശിപ്പിച്ചെന്ന് സംശയം; പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹത…

സ്വന്തം ലേഖകൻ 

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ആരോപണം. ചിട്ടി തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥർ സുധീഷിനെ സമ്മര്‍ദ്ദത്തിലാക്കിയതായും സൂചനയുണ്ട്. സുധീഷിന്റെ മൊബൈലും ആത്മഹത്യാ കുറിപ്പും നശിപ്പിച്ചെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കളും ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എംപി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ കാണാത്തതില്‍ നാട്ടുകാരും ദൂരൂഹത കാണുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് പാര്‍ക്കിങ് ഏരിയായില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ നൂറോളം വരുന്ന നാട്ടുകാര്‍ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബവും എത്തുന്തന്. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സുധീഷിന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും കുടുംബം വിശദീകരിക്കുന്നു. നാട്ടുകാര്‍ക്കും സുധീഷിനെ കുറിച്ച്‌ നല്ല അഭിപ്രായമാണ്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലായിരുന്നു സുധീഷ്.

ഈ കേസില്‍ സുധീഷിന് മേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് കുടുംബം പറയുന്നത്. കുറച്ചു ദിവസമായി സുധീഷ് നിരാശനായിരുന്നു. വീട്ടിലും ആരോടും സംസാരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മരണം. ആത്മഹത്യാ കുറിപ്പ് പൊലീസ് ഒളിപ്പിച്ചതായും ആക്ഷേപമുണ്ട്. മൊബൈലില്‍ നിര്‍ണ്ണായക തെളിവുണ്ടെന്നും സംശയിക്കുന്നു. മരണം കൊലപാതകമാകാനുള്ള സാധ്യതയും നാട്ടുകാര്‍ തള്ളിക്കളയുന്നില്ല.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീഷിനെ കാണാതായത്. തുടര്‍ന്ന് പൊലീസുകാര്‍ ടൗണില്‍ വ്യാപകമായ തെരച്ചില്‍ നടത്തി. വൈകുന്നേരത്തോടെ ടിബി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനിലെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന ആരോപണമുണ്ട്. സുധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ ആര്‍ഡിഒ എത്താതിരുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞു. ബഹളങ്ങള്‍ക്കൊടുവില്‍ രാത്രി 12 മണിയോടെ വാഹനം വിട്ടുകൊടുത്തു.

ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്‌പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്കായി വടകര തഹസില്‍ദാര്‍ ആണ് ഉണ്ടായിരുന്നത്. ആര്‍ഡിഒ എത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പികെ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നില്ലെന്ന് അറിയിച്ചു പിന്നീട് പോകാൻ അനുവദിക്കുകയായിരുന്നു.