
കോഴിക്കോട് : കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് ഏഴുപേർക്ക് പരിക്ക്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുരമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനിലുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാൻ റോഡരികിലെ പത്തടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില നിലവില്‍ ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരത്തില്‍ അല്‍പ്പസമയം ഗതാഗത തടസം നേരിട്ടു.







