
ഇടുക്കി: ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു. മംഗളദേവി ഉത്സവത്തിനെത്തിയവർക്കാണ് ഇടിമിന്നലേറ്റത്.
ഒരു പൊലീസുകാരനും മിന്നലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കൊല്ലം സ്വദേശിയും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനാണ് മിന്നലേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







