അപകടം തുടർക്കഥ ; കുട്ടിക്കാനം കടുവാപ്പാറയിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് ; 200 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന ഇവരെ അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്
കുട്ടിക്കാനം :കെകെ റോഡിലെ കടുവാപ്പാറയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞ് ദമ്പതികൾക്കു പരുക്കേറ്റു. കോട്ടയം വെള്ളൂർ പുത്തൻപുരയിൽ രാജേഷ് പി.രവീന്ദ്രൻ (42), ഭാര്യ സജീഷ (39) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
250 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന ഇവരെ പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി വടം ഉപയോഗിച്ചാണ് റോഡിൽ എത്തിച്ചത്.
വാഹനം പാറക്കെട്ടിൽ തട്ടി നിന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കനത്ത മഴയ്ക്കിടയിലാണ് അപകടം. കുട്ടിക്കാനത്ത് നിന്നു കോട്ടയത്തേക്കു മടങ്ങുകയായിരുന്നു രാജേഷും സജീഷയും. കഴിഞ്ഞ മേയ് 9നു രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന അതേ സ്ഥലത്തു തന്നെയാണ് ഇന്നലെ കാർ മറിഞ്ഞത്. അന്ന് 600 അടി താഴ്ചയിലേക്കാണ് കാർ വീണത്. അപകടം തുടർക്കഥയായ ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ദേശീയപാതാ വിഭാഗം ഏർപ്പെടുത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group