
കുട്ടനാട്: യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈക്കിൾ റാലിയുമായി ചാണ്ടി ഉമ്മൻ. എടത്വ പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ പര്യടനം മുട്ടാറിൽ അവസാനിച്ചു.
സ്ഥാനാർത്ഥി റെജി ചെറിയാനും ചാണ്ടി ഉമ്മനോടൊപ്പം സൈക്കിൾ ചവിട്ടി വോട്ടർമാരെ കാണാനെത്തി. സൈക്കിൾ യാത്രയ്ക്കിടയിൽ പ്രധാന കവലകളിലും വീടുകളിലും ഇരുവരും സന്ദർശനം നടത്തി.
പ്രഭാതസവാരിക്കിറങ്ങിയവരോടും വീട്ടമ്മമാരോടും കുശലാന്വേഷണം നടത്തിയും വോട്ട് അഭ്യർത്ഥിച്ചുമാണ് സംഘം മുന്നോട്ട് നീങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിയോരങ്ങളിൽ കാത്തുനിന്ന വോട്ടർമാരും പ്രവർത്തകരും ആവേശപൂർവ്വമാണ് ചാണ്ടി ഉമ്മനെയും സ്ഥാനാർത്ഥിയെയും സ്വീകരിച്ചത്.
സാധാരണക്കാരായ വോട്ടർമാരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും സൈക്കിൾ റാലിയിലൂടെ സാധിച്ചുവെന്ന് റെജി ചെറിയാൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഒരു വലിയ ജനസമൂഹം കുട്ടനാട്ടിലുണ്ടെന്നും ആ സ്നേഹം യു.ഡി.എഫിന്റെ വിജയത്തിന് കരുത്താകുമെന്നും ചാണ്ടി ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ പ്രാദേശിക നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു







