video
play-sharp-fill
കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി..! രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി ; അന്വേഷണവുമായി പൊലീസ്

കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി..! രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി ; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി രക്ഷപ്പെട്ടു.വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസ് പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്. ശുചിമുറിയിലെ ഗ്രിൽ ഇളക്കിയാണ് പ്രതി ചാടിപ്പോയത്.

ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക് വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം.
കടുത്ത രീതിയിൽ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസ്സിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോറൻസിക വാർഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയത്. വയറുവേദനയെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് പൂനംദേവി പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെ കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്.

പൂനം ദേവി ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തതോടെയാണ് പൂനം സഞ്ജിത് പാസ്വാനെ കൊലപ്പെടുത്തിയത്.