കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി..! രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി ; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേ​ന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി രക്ഷപ്പെട്ടു.വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസ് പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്. ശുചിമുറിയിലെ ഗ്രിൽ ഇളക്കിയാണ് പ്രതി ചാടിപ്പോയത്. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക് വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. കടുത്ത രീതിയിൽ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസ്സിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക വാർഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ […]