മുദ്രപ്പത്ര ക്ഷാമം: ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ജനം: 50, 100, 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല

മുദ്രപ്പത്ര ക്ഷാമം: ഇടപാടുകൾ നടത്താനാകാതെ വലഞ്ഞ് ജനം: 50, 100, 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം :ഇ സ്‌റ്റാംപിങ് നടപടികൾ പൂർത്തിയാകാത്തതിനാലും 50, 100, 200 രൂപയുടെ മുദ്രപ്പത്രങ്ങൾ കിട്ടാത്തതിനാലും ആധാരം ഒഴികെയുള്ള ഇടപാടുകൾ നടത്താനാകാതെ ജനം വലയുന്നു. ബോണ്ട്, വാടക : കരാർ, വിദ്യാഭ്യാസ കോഴ്‌സ കൾക്കും മറ്റുമുള്ള സത്യവാങ്മൂലം എന്നിവയ്ക്കാണ് ഇത്തരം മു ദ്രപ്പത്രങ്ങൾ ആവശ്യം.

തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാംപ് ഡിപ്പോയിൽ ഉൾപ്പെടെ 20 രൂപയുടെയും 5 രൂപയുടെയും മുദ്രപ്പത്രങ്ങൾ മാത്രമേയുള്ളൂ. മറ്റു തുകയ്ക്കുള്ളവ കിട്ടാനില്ല. 5 രൂപയുടെയും 20 രൂപയുടെയും പത്രങ്ങൾ മൂല്യം കൂട്ടി ( റിവലിഡേ ഷൻ) പ്രതിസന്ധി പരിഹരിക്കാൻ റജിസ്ട്രേഷൻ വകുപ്പ് നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു. ആവശ്യത്തിന് ഉദ്യോഗ : സ്ഥരെയും നിയോഗിച്ചിട്ടില്ല. : :


ഒരു ലക്ഷം രൂപ വരെയുള്ള ആധാരം റജിസ്ട്രേഷനുള്ള ഇ സ്‌റ്റാംപിങ് ഓഗസ്‌റ്റ് മുതൽ നടത്താൻ സർക്കാർ മുൻപേ തീരുമാനിച്ചിരുന്നു. അതിനാൽ നാസിക്കിലെ കറൻസി പ്രസിൽ നിന്നു
മുദ്രപ്പത്രങ്ങൾ വാണുന്നത് അവസാനിപ്പിച്ചു. വലിയ തുകയുടെ വാടകക്കരാറിന് 500 രൂപയുടെ മുദ്രപ്പത്രം മതി. എന്നാൽ, ചെറുകിട കരാർ ഇടപാടുകൾ നടത്തുന്നവർ വെട്ടിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷത്തിന് മേലുള്ള റജി സ്ട്രേഷന് ഇ സ്‌റ്റാംപിങ് നിലവിലുണ്ട്. റജിസ്ട്രേഷൻ വകുപ്പിൻ്റെ പേൾ പോർട്ടലിലൂടെ ആധാരം തയാറാക്കി വെൻഡർമാർ ട്രഷറി അക്കൗണ്ട് ലോഗിൻ ചെയ്ത് ഇ സ്‌റ്റാംപ് രേഖപ്പെടുത്തുന്നതാണ് ഈ സംവിധാനം.

ഒരു ലക്ഷം രൂ പയിൽ താഴെയുള്ളവയ്ക്ക് ഇ സ്‌റ്റാംപിങ് ആരംഭിക്കുന്നത് വെൻഡർമാർക്കുള്ള കമ്മിഷൻ നിശ്ചയിക്കാത്തതിനാൽ നീണ്ടു പോകുകയാണ്. 500 രൂപ വരെയുള്ളവയുടെ ഇ സ‌ാംപിങ്ങിന് വെൻഡർമാർക്ക് കമ്മിഷൻ നൽകേണ്ടെന്ന തരത്തിൽ റജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന നീക്കമാണു നടപടികൾക്കു തടസ്സമെന്നു പറയുന്നു.

500 രൂപയ്ക്കു മുകളിലുള്ളവയുടെ ഇ സ്റ്റ‌ാംപിങ്ങിന് മുന്നോട്ടുവച്ച കമ്മിഷനെക്കുറിച്ചും വെൻഡർമാർക്ക് പരാതിയു ണ്ട്. മന്ത്രി രാമചന്ദ്രൻ കടന്നപ്പ ള്ളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.