എം.വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബനും സന്തോഷ് കുരുവിളയും
തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയുടെ പ്രമോഷനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സൗഹൃദ സന്ദർശനം നടത്തിയത്. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പത്രപരസ്യത്തെ വിമർശിച്ച് സി.പി.എം അനുകൂല സൈബർ ഹാൻഡിലുകൾ രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ ബഹിഷ്കരിക്കാനുള്ള സി.പി.എം അനുകൂല സൈബർ ഹാൻഡിലുകളുടെ ആഹ്വാനത്തെ പാർട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തള്ളിക്കളഞ്ഞു.
എം.വി ഗോവിന്ദനും ഭാര്യ പി.കെ ശ്യാമള ടീച്ചറിനുമൊപ്പമുള്ള ചിത്രവും സന്തോഷ് കുരുവിള സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Third Eye News K
0