play-sharp-fill
കെനിയയിൽ ഒഴിവുയാത്ര ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും

കെനിയയിൽ ഒഴിവുയാത്ര ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും

നടൻ കുഞ്ചാക്കോ ബോബൻ തന്‍റെ ഒഴിവുസമയങ്ങൾ യാത്രയിലൂടെ ആഘോഷമാക്കുകയാണ്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയുമാണ് പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ചകൾ ആസ്വദിച്ച് കെനിയയിലെ മസായ്മാരയിലേക്ക് യാത്ര ചെയ്തത്.

ഇതിന്‍റെ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “വന്യമൃഗങ്ങള്‍ക്കിടയില്‍ എന്റെ വൈല്‍ഡര്‍ ബെസ്റ്റിക്കൊപ്പം, കെനിയന്‍ കംപാനിയന്‍” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കെനിയക്കാർക്കൊപ്പം പോസ് ചെയ്യുകയും സഫാരിക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്.

ഈ ചിത്രങ്ങള്‍ക്കു താഴെ ടൊവിനോ തോമസ്, നിമിഷ സജയന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ബേസില്‍ ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, ആര്‍ജെ മിഥുന്‍ തുടങ്ങിയ സെലിബ്രിറ്റികളെല്ലാം കമന്റ് ചെയ്തിട്ടുണ്ട്. ആസ്വദിക്കൂ എന്നാണ് ടൊവിനോ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group