play-sharp-fill
അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ;  തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളിൽ നിന്നും വ്യാപക പണപിരിവ്; കുമളി ആർടി ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന;   വെഹിക്കിൾ ഇൻസ്പെക്ടർ മനോജിനെ വിജിലൻസ് കണ്ടത് മദ്യത്തിൽ മുങ്ങി; പണവും രേഖകളും പിടിച്ചെടുത്തു; അർദ്ധരാത്രി വിജിലൻസ് എത്തിയത് അയ്യപ്പഭക്തരുടെ വേഷത്തിൽ

കുമളി: കുമളി ആർടി ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി ഉദ്യോഗസ്ഥർ. ഇന്ന് പുലർച്ചെ കുമളി മോട്ടോർ വാഹന വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

അയ്യപ്പ ഭക്തന്മാരെയും കൊണ്ട് വരുന്ന തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളിൽ നിന്നും അനാവശ്യ പണപിരിവ് നടത്തുന്നു എന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന.

വിജിലൻസ് ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ നിന്നും വന്ന വാഹനത്തിൽ അയ്യപ്പൻമാരുടെ വേഷത്തിൽ ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ അവരുടെ കയ്യിൽനിന്നും യാതൊരു രസീതും നൽകാതെ ഉദ്യോ​ഗസ്ഥർ1000 രൂപ കൈപ്പറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിൽ എഎം വിഐയുടെ ഓഫിസിൽ മുറിയിൽ നിന്നും രേഖകളില്ലാത്ത 3000 രൂപയോളം കണ്ടെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ മനോജ്‌ മദ്യലഹരിയിൽ ആയിരുന്നവെന്ന് വിജിലൻസ് കണ്ടെത്തി. ഇയാളെ മെഡിക്കൽ പരിശോധന നടത്തി.

കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയാതിനാൽ ഇയാളെ മാറ്റി വേറെ ഉദ്യോഗസ്ഥനെ നിയമിക്കാൻ വിജിലൻസ് നിർദേശം നൽകി.
പെർമിറ്റിൽ സീൽ വയ്ക്കുന്നതിനാണ് പണം ഇടാക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ കെ ജി മനോജ്‌, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട്‌ നൽകും.

വിജിലൻസ് കിഴക്കൻ മേഖലാ എസ്പി വി.ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചു.