കേരളം മുഴുവൻ കടലിൽ മുങ്ങിയാലും കുഴപ്പമില്ല, എന്റെ കാറിന്റെ ലോണും ചിട്ടി തവണയും തീർന്ന ശേഷമേ ദുരിതാശ്വാസത്തിന് അഞ്ചിന്റെ പൈസ നല്കൂവെന്ന് പോലീസ് ആസ്ഥാനത്തെ വിവാദ സൂപ്രണ്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം മുഴുവൻ കടലിൽ മുങ്ങിയാലും എന്റെ കടം തീർത്തിട്ടേ നയാ പൈസ ദുരിതാശ്വാസത്തിന് നല്കൂ എന്ന് പോലീസ് ആസ്ഥാനത്തെ വിവാദ നായിക ഫേസ്ബുക്ക് പോസ്റ്റിട്ടു.സെൻകുമാർ ഡിജിപി ആയിരുന്ന കാലത്ത് സ്ഥലമാറ്റ വിവാദത്തെ തുടർന്ന് വിവാദത്തിലായ പോലീസ് ആസ്ഥാനത്തെ സൂപ്രണ്ട് കുമാരി ബീനയുടേതാണ് ഫേസ് ബുക്ക് പോസ്റ്റ്,
നാടാകെ പ്രളയ ബാധിതരെ സഹായിക്കാൻ നെട്ടോട്ടമോടുകയും, മുഖ്യമന്ത്രി തന്നെ ഒരു മാസത്തേ ശമ്പളം നല്കണമെന്ന് നിർദ്ദേശിച്ചിക്കുകയും,, പോലീസ് ഉന്നതർ ലോക്കൽ പോലീസിനെ വരെ പിഴിഞ്ഞ് സാലറി ചലഞ്ച് നടപ്പാക്കുമ്പോഴുമാണ് ഡി ജി പി യുടെ മൂക്കിന് താഴെ ജോലി ചെയ്യുന്ന പോലീസ് ആസ്ഥാനത്തെ സൂപ്രണ്ടിന്റെ വിവാദ പോസ്റ്റ്, ഇത് പോലീസിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0