play-sharp-fill
കോട്ടയം കുമരകത്തും കാറ്റ് നാശം വിതച്ചു: പലയിടത്തും മരം വീണ് ഗതാഗതം തടപ്പെട്ടു: വൈദ്യുതി ബന്ധം തകരാറിലായി.

കോട്ടയം കുമരകത്തും കാറ്റ് നാശം വിതച്ചു: പലയിടത്തും മരം വീണ് ഗതാഗതം തടപ്പെട്ടു: വൈദ്യുതി ബന്ധം തകരാറിലായി.

കുമരകം: കുമരകത്തും ചെങ്ങളത്തും ഇന്ന് പുലർച്ചെ രണ്ടു മുതൽ രാവിലെ 5-30 വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.

മരങ്ങൾ കടപഴുകിയും ഒടിഞ്ഞു വീണുമാണ് അപകടങ്ങളുണ്ടായത്. അതോടെ വൈദ്യുതി വിതരണം താറുമാറായി. കുമരകത്ത് ഒരിടത്തും ഇപ്പോൾ വൈദ്യുതിയില്ല. ലെെൻ കമ്പികളിലേക്കു വീണ മരങ്ങൾ മുറിച്ചു മാറ്റിയതിന് ശേഷമെ തകരാറുകൾ പരിഹരി ച്ച് വൈദുതി വിതരണം പുനരാരംഭിക്കുകയുളളു.

13-ാം വാർഡിൽ മുറിയാന്ത്ര ജോണിക്കുട്ടിയുടെ തേക്ക് ഉൾപ്പടെയുള്ള മൂന്നു മരങ്ങൾ നിലംപൊത്തി വലിയ നഷ്ടം ഉണ്ടായി. അയൽവാസിയുടെ വീടിൻ്റെ ഷെയിഡും തകർന്നിട്ടുണ്ട്. കുമരകം ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ കൂറ്റൻ തണൽ മരം അടുത്തുള്ള കടയുടെ മുകളിൽ വീണു കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണ്ടൻ ബസ്സാർ, ചൂളഭാഗം റോഡ് തുടങ്ങിയ വഴികളിലെല്ലാം മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചെങ്ങളം കേളക്കേരി പ്രദേശത്തും വ്യാപകനഷ്ടം റിപ്പോർട്ടുചെയ്യപ്പെടുന്നു. വെങ്ങാലിക്കാട് സന്തോഷിൻ്റെ വീടിൻ്റെ മുകളിൽ മാവു വീണു കിടക്കുകയാണ്.

കൊല്ലകേരി വടക്കേ മാേട്ടാേർ തറയുട മേൽക്കുരയിലെ ഷീറ്റ് കാറ്റിൽ പറന്നു പോയി. വ്യാപ നാശനഷ്ടങ്ങളുടെ വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലേക്ക് സോംഗ് റിസോർട്ടിൻ്റെ സമീപത്തെ റോഡിൽ മരം വീണ് റോഡ് തടസ്സപ്പെട്ടിരിക്കുകയാണ്.