Spread the love

മേടം കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാൻ സാധ്യത. ആരോഗ്യനില മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും.

video
play-sharp-fill

കോടതി സംബന്ധമായ വിഷയങ്ങളില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം: കാര്യങ്ങളില്‍ തടസ്സങ്ങളും പരാജയസാധ്യതയും. മാനസിക സമ്മർദം, ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാ-ധനകാര്യ തടസ്സങ്ങള്‍ എന്നിവ നേരിടാം. നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ ഫലം കാണാതെ പോകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: പ്രവർത്തനവിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. മത്സരങ്ങളില്‍ അനുകൂല ഫലം ലഭിക്കും. വായ്പ ലഭിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാൻ സാധ്യതയുണ്ട്.

കർക്കടകം: തൊഴില്‍രംഗത്ത് നേട്ടങ്ങളും ശത്രുക്കളുടെ സ്വാധീനം കുറയുന്നതും കാണുന്നു. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. പുതിയ പഠനാവസരങ്ങള്‍ തേടുന്നവർക്ക് അനുകൂല സമയം

ചിങ്ങം: യാത്രകളിലും മറ്റ് പദ്ധതികളിലും തടസ്സങ്ങള്‍ നേരിടാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ചില കാര്യങ്ങള്‍ ഭാഗികമായി മാത്രം പൂർത്തിയാകാൻ സാധ്യത.

കന്നി: മാനസിക അസ്വസ്ഥതയും പ്രവർത്തനതടസ്സങ്ങളും അനുഭവപ്പെടാം. അപകടസാധ്യതകള്‍ ഉള്ളതിനാല്‍ വാഹനയാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

തുലാം: കാര്യവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യനില മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങള്‍ പൂർത്തിയാകാനും സന്തോഷകരമായ അനുഭവങ്ങള്‍ ലഭിക്കാനും സാധ്യത.

വൃശ്ചികം: സാമ്പത്തിക നേട്ടങ്ങളും ബന്ധുക്കളുമായുള്ള കൂടിച്ചേരലുകളും ഉണ്ടാകും. അംഗീകാരവും സന്തോഷകരമായ കുടുംബസാഹചര്യങ്ങളും പ്രതീക്ഷിക്കാം.

മകരം: യാത്രകളും കൂടിക്കാഴ്ചകളും പ്രതീക്ഷിച്ച ഫലം നല്‍കാതെ വരാം. കലഹസാധ്യതയും മാനസിക സമ്മർദവും വർധിക്കാം.

കുംഭം: വിജയങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന ദിനം. തൊഴില്‍ രംഗത്ത് പുരോഗതിയും യാത്രകളില്‍ നേട്ടവും പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം.

മീനം: ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. ചില പദ്ധതികള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകാതെ വരാം. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ അനുകൂലമാകാതെ പോകാൻ സാധ്യതയുണ്ട്