കുമരകം എസ്.കെ.എം.എച്ച്. എസ്.എസ്സിൽ ഒരു കേഡറ്റ് ഒരു വൃക്ഷം കാമ്പയിൻ സംഘടിപ്പിച്ചു
കുമരകം :എസ്.കെ.എം.എച്ച്. എസ്.എസ്സിലെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ”ഒരു കേഡറ്റ് ഒരു വൃക്ഷം (One Cadet One Tree Campaign)” കാമ്പയിൻ സംഘടിപ്പിച്ചു.
വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നത് മൂലം സമൂഹം നേരിടുന്ന വിപത്തിന്റെ കാഠിന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും , വനവൽക്കരണത്തെ പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വരും തലമുറയ്ക്ക് ശുദ്ധവായുവും , ശുദ്ധജലവും , ശുദ്ധ പ്രകൃതിയും ബാക്കി വയ്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം എസ്.കെ.എം.എച്ച്. എസ്.എസ്സിലെ 100 എൻ.സി.സി കേഡറ്റുകൾ നൂറ് വൃക്ഷ തൈകൾ നട്ട് ക്യാമ്പയിന്റെ ഭാഗമായി. എൻ.സി.സി സർവീസിൽ തുടരുന്ന കാലമത്രയും നട്ട് പിടിപ്പിച്ച വൃക്ഷ തൈകളെ പരിപാലിക്കുകയും, സസ്യത്തിന്റെ വളർച്ചാ വിവരം രേഖപ്പെടുത്തുകയും ചെയ്യും.
ഇതോടൊപ്പം സുഹൃത്തുക്കളേയും, ബന്ധുജനങ്ങളേയും ക്യാമ്പയിന്റെ ഭാഗമാക്കി വനവൽക്കരണം ശക്തമാക്കുകയാണ് കേഡറ്റ്സിന്റെ ലക്ഷ്യം . അസോസിയേറ്റ് എൻ.സി.സി ഓഫീസർ അനിഷ് കെ.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.