
കോട്ടയം : കുമരകം റോഡിലെ പുനർ നിർമ്മിച്ച കോണത്താറ്റ് പാലത്തിൻ്റെയും, അപ്രോച്ച് റോഡിൻ്റെയും രണ്ടു ദിവസമായി നടന്നു വന്ന ടാറിംങ് പൂർത്തിയായി.
ഇന്ന് രാവിലെ മുതൽ ഗതാഗതം പുനഃസ്ഥാപിച്ചു.
230 മീറ്റർ നീളവും, 9.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും ടാറിംങ് ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് നടത്തിയത്.
ചൊവ്വ ബുധൻ ദിവസങ്ങളിൽ കോട്ടയം – കുമരകം പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് പണികൾ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലത്തിൻ്റെ കുമരകം സൈഡിലുള്ള (പടിഞ്ഞാറ് ഭാഗം) അപ്രോച്ച് റോഡിൻ്റെ ഫുട്പാത്തിൻ്റെയും, ഓടയുടെയും നിർമ്മാണവും വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.









