Spread the love

കുമരകം: ഈന്തപ്പന അറേബ്യന്‍ നാടുകളില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വിളയും.വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ കായല്‍ മണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യുന്ന ഈന്തപ്പനയും ഈന്തപ്പഴത്തിന്റെയും പിന്നിലെ കഥയിങ്ങനെ.

video
play-sharp-fill

കുമരകം 16- ാം വാര്‍ഡില്‍ ചുള ഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്റെ വീട്ടുമുറ്റത്ത്‌ ഭാര്യ സുമി നട്ടുവളര്‍ത്തിയ അഞ്ചു ഈന്തപ്പനകളിലൊന്നിലാണു നിറയെ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്‌.
ഇവര്‍ പുതിയ വീട്‌ നിര്‍മ്മിച്ചപ്പോള്‍ ഭംഗിക്കായി മറ്റു ചെടികള്‍ കൂടാതെ പനയും നട്ടുവളര്‍ത്താന്‍ ആഗ്രഹിച്ചു. എണ്ണപ്പന നട്ടുവളര്‍ത്തുന്നത്‌ ഉചിതമല്ലെന്നറിഞ്ഞ്‌ നടത്തിയ അന്വേക്ഷണത്തില്‍ ചെന്നൈയിലുള്ള സുഹൃത്ത്‌ ഗള്‍ഫില്‍ നിന്നും എത്തിച്ചു നല്‍കിയതാണ്‌ ഈന്തപ്പന തൈകള്‍.

ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ അഞ്ചു ഈന്തപ്പനകളും പൂവിട്ടു. ഒരു പനയില്‍ കായ്‌കള്‍ നിറയെ ഉണ്ടായി. ഏപ്രില്‍ പകുതിയോടെയാണ്‌ കായ്‌കള്‍ ഉണ്ടായത്‌ മറ്റു നാലു പനകളും ഒരുപോലെ തന്നെ വളര്‍ന്നു പൂവിട്ടെങ്കിലും കായ്‌കള്‍ ഉണ്ടായില്ല. ജൈവവളങ്ങള്‍ മാത്രമാണ്‌ പ്രയോഗിക്കുന്നതെന്ന്‌ സുമി പറഞ്ഞു. പനങ്കുലകള്‍ നിറയെ കായ്‌കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായ്‌കള്‍ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞ നിറത്തിലും പൂര്‍ണമായി പഴുക്കുമ്പോള്‍ കറുപ്പു കൂടിയ തവിട്ടു നിറവുമാകും. കായ്‌കള്‍ക്ക്‌ നല്ല മധുരവും ഉണ്ട്‌. താമസം വിന മറ്റ്‌ നാലു പനകളിലും ഈന്തപ്പഴം കായ്‌ക്കുമെന്ന്‌ പ്രവിണും സുമിയും അഭിപ്രായപ്പെട്ടു. കോട്ടയം തെള്ളകത്ത്‌ സുമീസ്‌കിച്ചന്‍ റെസേ്‌റ്റാറിന്റെ ഉടമകളാണിരുവരും