Spread the love

തിരുവനന്തപുരം : പൊലീസിന്റെ ഔദ്യോഗിക ബഹുമതിയായ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ മുഖ്യമന്ത്രിക്ക് നല്‍കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

video
play-sharp-fill

മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് പൊലീസ് സേനാംഗങ്ങളില്ലാത്ത സാഹചര്യത്തില്‍, ഇത്തരം ഗാര്‍ഡ് ഓഫ് ഓണറുകള്‍ ആര്‍ഭാടവും അനാവശ്യവുമാണെന്നാണ് വി ഡി സതീശന്റെ നിലപാട്.

മുഖ്യമന്ത്രി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് സാധാരണയായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. എന്നാല്‍, ഇത് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് പകരം ആര്‍ഭാടങ്ങള്‍ ചുരുക്കി ലളിതമായ രീതിയില്‍ ബഹുമതി നല്‍കാനാണ് പൊലീസ് ഇപ്പോള്‍ ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിലും വാഹനവ്യൂഹത്തിലും വി ഡി സതീശന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഒഴികെയുള്ള അധിക അകമ്പടികള്‍ ഒഴിവാക്കണമെന്നുമായിരുന്നു നിര്‍ദേശം.

അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ് വാഹനം, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്്ട്രൈക്കര്‍ ഫോഴ്സ്, എന്നിരുന്നാലും ഔദ്യോഗിക പരിപാടികളുടെ സ്വഭാവവും സുരക്ഷാ റിപ്പോര്‍ട്ടുകളും വിലയിരുത്തി വാഹനങ്ങളുടെ എണ്ണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ വരാവുന്നതാണ്.