കുമരകം മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷിക പൊതുയോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി
കുമരകം : മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ഒന്നാമത് വാർഷിക പൊതുയോഗവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സൊസൈറ്റി പ്രസിഡൻ്റ് വിനു പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലു ഉദ്ഘാടനംചെയ്തു.
എസ്.എൻ.ഡി.പി 38 നമ്പർ ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം.ജെ അജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലക്ഷ്മീകാന്ത് എൽ.ആർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സുശീലൻ ഇ.കെ (കുടുംബയൂണിറ്റ്), ജി.എൻ തങ്കമ്മ (താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം) എന്നിവർ ആശംസകൾ നേർന്നു.
മികച്ച പ്രവർത്തനം കാഴ്ചവച്ച സെക്രട്ടറി ശ്രീലക്ഷ്മീകാന്തിനെ മെമെന്റോ നൽകി ആദരിച്ചു. ഖജാൻജി അനൂപ് കെ.വി കൃതജ്ഞത രേഖപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആശിഷ് ബൈജു (പ്രസിഡന്റ്), അനൂപ് കെ.വി (സെക്രട്ടറി), ജിനു പ്രസാദ് (വൈസ് പ്രസിഡൻ്റ്), അനന്തു ഷാജി (ജോ: സെക്രട്ടറി), ദിപിൻ രാജ് (ഖജാൻജി),
ലക്ഷ്മീകാന്ത് എൽ.ആർ (ജന : കൺവീനർ), വിഷ്ണു ബാബു (സ്പോർട്ട്സ് കൺവീനർ), ബിനീഷ് കെ മധു (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.