Spread the love

 

സ്വന്തം ലേഖകൻ
കുമരകം : സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ മോർ യുഹാനാേൻ മാംദോനയുടെ 17O -മത് പുകഴ്ച പെരുന്നാളിന് ജനുവരി ഒന്നിന് കൊടിയേറും. രാവിലെ 10 – ന് ഭദ്രാസന മെത്രാപ്പാേലിത്ത ഡോ.തോമസ് മാർ തീമോത്തിയോസ് മെത്രപ്പോലിത്ത കൊടിയേറ്റും. ഡിസംബർ 31 – ന് ഇടവക ദിനത്തിൽ രാവിലെ എട്ടിന് വിശുദ്ധ കുർബാന :പൗലൂസ് മാർ ഐറേനിയാേസ് മെത്രാപ്പോലിത്ത, 10-ന് ആദ്യഫലലേലം . 10-30 ന് പാെതുസമ്മേളനം. മുഖ്യ അതിഥി സഭാ സെക്രട്ടറി തമ്പു ജോർജ് തുകലൻ. ഉച്ചക്ക് ഒന്നിന് ഭക്ഷണം. വൈകുന്നേരം 6.30 ന് കലാസന്ധ്യ. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.

video
play-sharp-fill

ജനുവരി ഒന്നിന് രാവിലെ വിശുദ്ധ കുർബാന ഡോ: തോമസ് മാർ തീമാേത്തിയോസ് മെത്രാപ്പാേലിത്ത, വൈകുന്നേരം 6.30 ന് സുവിശേഷ പ്രസംഗം :ഫാ: ഷിബു ചെന്നിക്കര .
ജനുവരി രണ്ട് ചൊവ്വാ രാവിലെ 7.30 ന് വിശുദ്ധകുർബാന ഫാ: ഫിലിപ്പ് വർഗീസ് വടക്കേപറമ്പിൽ . പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ.ഫിലിപ്പ് വർഗീസിന് ഇടവകയുടെ ആദരിക്കൽ . 6:30 ന് സുവിശേഷപ്രസംഗം ഫാ: റാേയി ജാേർജ് കട്ടച്ചിറ.
ജനുവരി മൂന്ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന ഫാ: തോമസ് കുര്യൻ കണ്ടാന്ത്ര. വൈകുന്നേരം 6.30 ന് സുവിശേഷപ്രസംഗം ഫാ: വർഗ്ഗീസ് പനച്ചിയിൽ പിറവം.

ജനുവരി നാല് ഭാവിലെ 7 – 30. ന് വിശുദ്ധ കുർബാന – ഫാ: ജേക്കബ് ചെറിയാൻ മണ്ണുർ വൈകുന്നേരം 6-30 ന് സുവിശേഷ പ്രസംഗം ഫാ: മാത്യൂസ് ചാലപ്പുറം.
ജനുവരി അഞ്ചിന് രാവിലെ 7-30 ന് വിശുദ്ധ കുർബാന ഫാ: ഫിലിപ്പ് തോമസ് കോണത്താറ്റ് . വൈകുന്നേരം 6.30-ന് സുവിശേഷ പ്രസംഗം ഫാ: തമ്പി മാറാടി.
ജനുവരി 6-ന് ദനഹാ പെരുന്നാൾ . രാവിലെ എട്ടിന് വിശുദ്ധ കുർബാന – അഭി :സഖറിയാസ് മാർ പിലക്സിനാേസ് മെത്രാപ്പാേലിത്ത, പാച്ചാേർ നേർച്ച . വൈകുന്നേരം ആറിന് കായൽ തീരത്തെ കുരിശു പള്ളിയിൽ സന്ധ്യ പ്രാർത്ഥന .തുടർന്ന് പള്ളിയിലേക്ക് റാസ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഏഴ് മോർ യുഹാനോൻ മാംദോനയുട പുകഴ്ച തിരുന്നാൾ . രാവിലെ 8 – 30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മുഖ്യ കാർമ്മികൻ അഭി: ഐസക് മാർ ഒസ്താത്തിയാേസ് മെത്രാപ്പോലിത്ത, തിരുന്നാൾ പ്രദക്ഷിണം. നേർച്ച വിളമ്പ്.