Spread the love

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പി സി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം.

video
play-sharp-fill

വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു.
ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു.

തൃശ്ശൂർ, പാലക്കാട്‌, ആറന്മുള തോല്‍‌വിയിലും യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു.
ഇന്നത്തെ ബിജെപി കോർ കമ്മിറ്റിയില്‍ ആണ് പിസി ജോർജിനും ഷോണ്‍ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാജയത്തെ പറ്റിയുള്ള ചർച്ചകള്‍ക്കായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോണ്‍ ജോർജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ഇത്തരത്തില്‍ ഒരു പേരുദോഷം ഉണ്ടെങ്കില്‍ അത് മാറ്റാനാണ് ക്രിസ്ത്യൻ ഔട്ട് റീച്ചിലേക്ക് മാറിയത് എന്ന് നേതാക്കള്‍ തിരിച്ചടിച്ചു. വോട്ടെണ്ണുന്നതിന് മുൻപ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്നും നേതാക്കള്‍ കമ്മിറ്റിയില്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും ചോദിച്ചു. ഇതിന് ഷോണിനും ജോർജിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.