
സ്വന്തം ലേഖകൻ
വൈക്കം: കേരള കർഷക സംഘം വൈക്കം ഏരിയയിലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മുതിർന്ന കർഷകൻ പടിഞ്ഞാറേക്കര ചെട്ടിയിൽ സോമന് ആദ്യ മെമ്പർഷിപ്പ് നൽകി ഏരിയ സെക്രട്ടറി ടി ടി സെബാസ്റ്റ്യൻ ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരള കർഷക സംഘം ഉദയനാപുരം ഈസ്റ്റ് മേഖലാ പ്രസിഡന്റ് ജി രവികുമാർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി ഇ കെ സോമൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ രേവതി
മനീഷ്, കെ ജി മുരളി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ടി കെ സ്മിനുമോൻ, ടി വി വിപിൻ, ആര്യൻ ദേവ്, കെ എം മനീഷ് എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







