Spread the love

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ പേപ്പര്‍ – ഒന്നിനായി സംഘടിപ്പിക്കുന്ന യു.ജി. സി. പരീക്ഷാ പരിശീലനം മെയ് 15ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

video
play-sharp-fill

30 ദിവസമാണ് പരിശീലനം. ഓണ്‍ലൈനായി നടത്തുന്ന പരിശീലനം ദിവസവും രണ്ട് മണിക്കുറായിരിക്കും.

ആയിരം രൂപയാണ് പരിശീലന ഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500/- രൂപമതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9048969806.