Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ഈസ്റ്റ് എസ്‌ഐയുടെ മകനും സഹോദരീ പുത്രനും മുങ്ങി മരിച്ചു. കോട്ടയം ഈസ്റ്റ് എസ്‌ഐയും താഴത്തങ്ങാടി സ്വദേശിയുമായ റിജുവിന്റെ മകന്‍ ഫിര്‍ദോസ് (20), ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനും ചങ്ങനാശ്ശേരി സ്വദേശിയുമായ അമല്‍ (23) എന്നിവരാണ് മരിച്ചത്.

നാലു കൂട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു. തിരികെ മടങ്ങുംവഴി കാലു കഴുകാന്‍ കാഞ്ഞാര്‍ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ ഫിര്‍ദോസ് വെള്ളത്തില്‍ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട് രക്ഷിക്കാനിറങ്ങവേയാണ് അമലും അപകടത്തില്‍പ്പെട്ടത്. താഴത്തങ്ങാടിയിലെ ഫിര്‍ദോസിന്റെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇതുവരെ മരണവിവരം ഉള്‍ക്കൊള്ളാനായിട്ടില്ല. സംസ്‌കാര ചടങ്ങുകള്‍ നാളെ.