
അരൂര്‍: വാടകവീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. അരൂര്‍ കണ്ടത്തില്‍ രാജേഷ് (48) ആണ് മരിച്ചത്.
അമ്മനേഴം ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് റെയില്‍വേയുടെ അരികിലുള്ള അഞ്ചുതൈക്കല്‍ വീട്ടിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
അരൂര്‍ ബൈപാസ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം ഏതാനും ദിവസമായി സ്റ്റാന്‍ഡില്‍ വരാറില്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. മാസങ്ങളായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. രാത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചതായിരിക്കാമെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്നു നടക്കും. ഭാര്യ: അനിത. മക്കള്‍: അശ്വനി, ഐശ്വര്യ.







