കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വാഹനാപകടത്തിൽ മരിച്ചു
സ്വന്തം ലേഖിക
കോട്ടയം : ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർക്ക് വീടിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം.
അമയന്നൂർ സ്വദേശി പുളിയാമാക്കൽ നെടുങ്കേരി എൻ. വി അനിൽകുമാർ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ മണർകാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക് മടങ്ങവേയാണ് ദാരുണ സംഭവമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രാ ക്ഷീണത്താൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
മതിലിലിടിച്ച് ബൈക്ക് മറിഞ്ഞതോടെ തലയ്ക്ക് അടക്കം ഗുരുതര ക്ഷതം ഉണ്ടായി.
രക്തം വാർന്ന് കിടന്ന് അനിൽകുമാറിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അയർക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് ആണ്.
കോട്ടയം കെഎസ്ആർടിസി ഡിപ്പോ ഇടതുയൂണിയൻ നേതാവ് കൂടിയാണ് അനിൽകുമാർ. രണ്ടു മക്കളുണ്ട്
Third Eye News Live
0