മലയോര മേഖല രണ്ടാം കുടിയോ ?കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുന്നത് യാത്രാദുരിതം രൂക്ഷമാക്കുന്നു; രാത്രി സർവീസുകളും സ്റ്റേ സർവ്വീസുകളും നിർത്തലാക്കി

മലയോര മേഖല രണ്ടാം കുടിയോ ?കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുന്നത് യാത്രാദുരിതം രൂക്ഷമാക്കുന്നു; രാത്രി സർവീസുകളും സ്റ്റേ സർവ്വീസുകളും നിർത്തലാക്കി

ഈരാറ്റുപേട്ട : മലയോര മേഖലകളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിയതോടെ യാത്രാദുരിതം രൂക്ഷമായി ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന മുഴുവൻ രാത്രികാല സ്റ്റേറ്റ് സർവീസ് ബസ്സുകളും നിർത്തലാക്കിയിരുന്നു.
ഗ്രാമീണ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സുകളും കോഴിക്കോടുള്ള സർവീസ് നടത്തുന്നില്ല
രാത്രി ഏഴിനു ശേഷം ചോലത്തടം കൈപ്പള്ളി ,ചേന്നാട് അടിവാരം തലനാട് വാഗമൺ എന്നീ ഗ്രാമ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നില്ല. ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ നടന്ന് വീട്ടിലെത്തേണ്ട അവസ്ഥയാണ്.പൂഞ്ഞാർ ഭാഗത്തേക്കുള്ള അവസാന കെഎസ്ആർടിസി ബസ് വൈകുന്നേരം ആറുമണിക്കും തീക്കോയി ഭാഗത്തേക്കുള്ളത് വൈകുന്നേരം ഏഴ് മണിക്കുമാണ്.
കോവിഡ് കാലത്ത് നിർത്തലാക്കിയ ബസുകൾ പിന്നീട് സർവീസ് തുടങ്ങിയില്ല. നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇപ്പോൾ ഡിപ്പോയിൽ ബസുകളുടെ എണ്ണം കുറഞ്ഞതോടെ സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യത ഒട്ടും തന്നെയില്ല. കൂടാതെ പുള്ളിക്കാനം, കോട്ടയം, ചേന്നാട് പാലാ സ്റ്റേ സർവീസുകളും നിർത്തലാക്കിയവയിൽപ്പെടും.
പൂഞ്ഞാർ,എറണാകുളം ,തിരുവനന്തപുരം പുള്ളിക്കാനം, കോട്ടയം കൈപ്പള്ളി – തിരുവനന്തപുരം, അടുക്കം – തിരുവനന്തപുരം പറത്താനം വഴിയുള്ള കോട്ടയം – കോരുത്തോട് തുടങ്ങിയ സർവീസുകളും ഓടുന്നില്ല.

Tags :