ജാതി വിവേചനം; ഹോസ്റ്റൽ ഒഴിയണമെന്ന കോട്ടയം ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ; ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പുറത്താക്കും വരെ ക്യാമ്പസിൽ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ
കോട്ടയം: ഹോസ്റ്റൽ ഒഴിയണമെന്ന കോട്ടയം ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ചെയ്യുന്ന വിദ്യാർഥികൾ.
ജാതി വിവേചന ആരോപണം നേരിടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പുറത്താക്കും വരെ ക്യാമ്പസിൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.
ക്യാമ്പസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കി മൂന്നാഴ്ചയായി തുടരുന്ന സമരം പൊളിക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് കോട്ടയം ജില്ലാ കലക്ടർ പുറപ്പെടുവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലക്ടറുടെ ഉത്തരവ് അനുസരിക്കണമെന്ന് ക്യാമ്പസിലെത്തിയ പൊലീസ് ഇന്ന് വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്നും സമരം തുടരുമെന്നും വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു. ഇതുവരെ സമാധാനപരമായാണ് സമരം നടന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Third Eye News Live
0