കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’; പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ
കോഴിക്കോട് ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓണ്‍ലൈന്‍ റേഡിയോ ‘ജയ് ഹോ’യുടെ സംപ്രേക്ഷണം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും. വാർത്തകൾക്കും വിനോദത്തിനും ഊന്നൽ നൽകിക്കൊണ്ട് ജയ്ഹോ റേഡിയോ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തും. രാവിലെ 10ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
ശ്രോതാക്കളെ ആകർഷിക്കുന്ന വാർത്തകൾ, വാർത്താ അധിഷ്ഠിത പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയ്ക്ക് പുറമെ ലോകമെമ്പാടുമുള്ള മലയാളികളെ ഉൾപ്പെടുത്തി നിരവധി മത്സരപരിപാടികളുമുണ്ട്. റോഡിയോ പരിപാടികളുടെ അവതാരകരായി കോൺഗ്രസ് നേതാക്കളും പങ്കെടുക്കും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയിലുണ്ട്.
Third Eye News K
0