Spread the love

കണ്ണൂർ: കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു.

video
play-sharp-fill

കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സൈബർ പൊലീസ് ആണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്താണ് വ്യാജകത്ത് ഇറങ്ങിയത്. കണ്ണൂരില്‍ സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്ണി ജോസഫ് എഐസിസിക്ക് അയച്ച കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തത്.